പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും

ജയ്പൂര്‍: കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കി. പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എമാര്‍ സി.എ.എ അനുകൂല മുദ്രാവാക്യം മുഴക്കികൊണ്ട് നിയമസഭ വിട്ടു.

വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സമ്മേളനത്തില്‍ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സി.എ.എക്ക് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.