ചട്ടലംഘനം; മൂന്നാറില്‍ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി

ഇടുക്കി: പള്ളിവാസന്‍ മേഖലയില്‍ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം സര്‍ക്കാര്‍ റദ്ദാക്കി. വിവാദം സൃഷ്ടിച്ച പ്ലം ജൂഡി ഉള്‍പ്പടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന രണ്ട് റിസോര്‍ട്ടുകള്‍ക്കെതിരെയുമാണ് 1964 ലെ ഭൂനിയമ ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടി കലക്ടറുടെ നടപടി. നിയമപ്രകാരം പട്ടയം നല്‍കുമ്പോള്‍ വീട് ആവശ്യത്തിനും കൃഷിയാവശ്യത്തിനും മാത്രമായാണ് ഭൂമി ഉപയോഗിക്കേണ്ടത്.

എന്നാല്‍ പട്ടയം ലഭിച്ച ആളുകള്‍ അവിടെ കെട്ടിടം നിര്‍മിക്കുകയാണെങ്കില്‍ അവിടെ താമസിക്കും വേണം. എന്നാല്‍ ഭൂമി ഭൂമാഫിയക്ക് മറച്ചുവില്‍ക്കുകയാണ് ചെയ്തത്. പിന്നീട് അവിടെ വലിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പട്ടയം റദ്ദാക്കിയത്. റിസോര്‍ട്ടുകളുടെ പട്ടയങ്ങള്‍ക്കെതിരെ നേരത്തെ തന്നെ പൊതുപ്രവര്‍ത്തകര്‍ അടക്കം പരാതി ഉയര്‍ത്തിയിരുന്നു. ഹൈകോടതിയിലും റവന്യൂ വകുപ്പിലുമടക്കം ഇതുസംബന്ധിച്ച പരാതികള്‍ എത്തിയിരുന്നു.