പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ പീഡിപ്പിച്ചു; ഏഴുപേര്‍ അറസ്റ്റില്‍

മലപ്പുറം: കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറുക്കോള്‍ സ്വദേശി അബ്ദുല്‍സമദ്, കല്ലിങ്ങലില്‍ ഓട്ടോ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശിവദാസന്‍,
രണ്ടത്താണി സ്വദേശി സമീര്‍, കാടമ്പുഴ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.

കാടാമ്പുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ട്. ശിവദാസന്‍ വര്‍ക്ക് ഷോപ്പിലും സമീര്‍ വീട്ടില്‍ വെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. കാടമ്പുഴയിലും പരിസരങ്ങളിലും പല സമയങ്ങളിലായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പതിനാറുകാരനായ വിദ്യാര്‍ത്ഥി പറഞ്ഞിരിക്കുന്നത്.

മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുയായിരുന്നു. കാടാമ്പുഴ, കല്‍പ്പകഞ്ചേരി സ്റ്റേഷനുകളിലായി നാലോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.