ജംമ്പോ പട്ടികയില്ലാതെ കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി, 47അംഗങ്ങള്‍

ഡല്‍ഹി: കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ജംമ്പോപട്ടികക്കെതിരേ പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്നാണ് 47പേര്‍ അടങ്ങുന്ന പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. നേരത്തെ നൂറുപേരില്‍ കൂടുതലുള്ള ലിസ്റ്റായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. ഇതിനെതിരേയാണ് പ്രതിഷേധമുയര്‍ന്നത്. നിലവിലെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിഭീഷണിപോലും മുഴക്കി. ടി.എന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ ഭാരവാഹിപട്ടികയില്‍ നിന്നൊഴിവാക്കാനും ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ് പുതിയ പട്ടികയുമായി ഹൈക്കമാന്‍ഡ് വന്നിരിക്കുന്നത്.
ഇതില്‍ 12 വൈസ് പ്രസിഡന്റുമാരാണുണ്ടാവുക. 34 ജനറല്‍ സെക്രട്ടറിമാരും. തല്‍ക്കാലം വര്‍ക്കിംഗ് പ്രസിഡന്റുണ്ടാകില്ല. ജനറല്‍ സെക്രട്ടറിമാരെ ഫെബ്രുവരി പത്തിനകം പ്രഖ്യാപിക്കും. നാല്‍പ്പത്തേഴ് അംഗങ്ങളാണ് ഈ ലിസ്റ്റിലുണ്ടാവുക. കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയില്‍ നൂറോളം പേരുണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍.

ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 30 ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്ന നിലക്കായിരുന്നു പട്ടിക. ഇത് അംഗീകരിക്കാനാവില്ലെന്നയിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. ഹൈക്കമാന്‍ഡും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. ഒരാഴ്ച്ചയായി നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നത്.