മരട് ഫ്ളാറ്റ് അവശിഷ്ടം നീക്കം ചെയ്യാന്‍ വിദേശ സംഘം

മരട്: ഫ്ളാറ്റ് പൊളിച്ചതിന്റെ അവശിഷ്ടം നീക്കാന്‍ അടുത്ത ആഴ്ച മുതല്‍ നടപടി ആരംഭിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശസംഘമാണ് എത്തുന്നത്. ഓസ്ട്രിയയില്‍ നിന്നുള്ള സംഘം ഇന്നെത്തും. നൂതന യന്ത്രങ്ങളാണ് അവശിഷ്ടം നീക്കാന്‍ ഉപയോഗിക്കുന്നത്. ‘റബ്ബിള്‍ മാസ്റ്റര്‍’ യന്ത്രം അടുത്ത ആഴ്ച എത്തിക്കും. പൊടി വ്യാപിക്കാതെയാകും പ്രവര്‍ത്തനം.

കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൊടിയാക്കി നീക്കം ചെയ്യാനാണ് പദ്ധതി. ജനുവരി 11, 12 തിയതികളിലാണ് മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണുതുയര്‍ത്തിയ ആല്‍ഫ സെറിന്‍, എച്ച്ടുഒ, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കിയത്.