യമനില്‍ മൈന്‍ പൊട്ടിത്തെറിച്ച് കുട്ടിയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

റിയാദ്: യമനിലെ വിമത വിഭാഗമായ ഹൂതികള്‍ സ്ഥാപിച്ച മെയിന്‍ പൊട്ടിത്തെറിച്ച് കുട്ടിയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആടുകളെ മേക്കുന്നതിനിടയില്‍ മെയിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അല്‍ ബൈദ പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പതിനാലുകാരനാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കഴിഞ്ഞ ദിവസം അല്‍ദാലെ പ്രവിശ്യയിലുണ്ടായ സൈനിക പരേഡില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആറ് സൈനികരും ഫുട്ബേള്‍ മൈതാനത്തേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാല് കുട്ടികളും കൊല്ലപ്പെട്ടിരുന്നു.