പെരുമ്പാവൂരില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയില്‍ ഇടിക്കുകയായിരുന്നു.