സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതനുസരിച്ച് കൊച്ചിയില്‍ 77.22 രൂപയും ഡീസലിന് 71.72 രൂപയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2.25 രൂപയുമാണ് വര്‍ധിച്ചത്.