‘തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ’; കണ്ണന്‍ ഗോപിനാഥന്‍

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാന്‍ മുംബൈയിലെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ കസ്റ്റഡിയിലെടുത്ത പൊലിസിന് പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി
എത്തിയതോടെ കണ്ണന്‍ ഗോപിനാഥനെ പോലീസ് വിട്ടയച്ചു. തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ അകമ്പടിയായി അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്.