റോഹിംഗ്യകള്‍ക്കെതിരായ പീഡനം: മ്യാന്മര്‍ സൈനിക മേധാവികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യു.എസ്

വാഷിങ്ടണ്‍: റോഹിംഗ്യന്‍ മുസ്ലിംങ്ങള്‍ക്കെതിരായ പീഡനസംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മ്യാന്മര്‍ സൈനിക മേധാവികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യു.എസ്. റോഹിംഗ്യകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിലാണ് നടപടിയെന്ന് യു.എസ് അറിയിച്ചു. മ്യാന്മര്‍ സൈനിക മേധാവി മിന്‍ ഓങ് ഹ്ലായിങ്, ഡെപ്യൂട്ടി സോയ് വിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

റോഹിംഗ്യന്‍ കൂട്ടക്കൊല കേസില്‍ മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂ കി ഹേഗിലെ യു.എന്‍ കോടതിയില്‍ ഹാജരായ ദിവസം തന്നെയാണ് യു.എസിന്റെ നടപടി. 2017 ലെ സൈനിക അതിക്രമത്തെ തുടര്‍ന്ന് 7,30,000 റോഹിംഗ്യകളാണ് അഭയാര്‍ഥികളായത്. ഇവര്‍ ഇപ്പോഴും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ദുരിതാശ്വാസ ക്യാംപിലാണ്.