യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്; പ്രതികളെ പിടികൂടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പോലീസിന്റെ മിന്നല്‍ റെയ്ഡ്. ഡി.സി.പി ആദിത്യയുടെ നേതൃത്വത്തിലാണ് വന്‍ പോലീസ് സംഘം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. ഹോസ്റ്റലില്‍ നിന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. അഞ്ച് പേരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.

പ്രധാന പ്രതി ഏട്ടപ്പന്‍ മഹേഷും പുറത്ത് നിന്നുള്ള അനധികൃത താമസക്കാരായ പാര്‍ട്ടി ഗുണ്ടകളും രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളിലെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് നടപടി.അമല്‍ മുഹമ്മദ് ആനാട്, ശംഭു മാങ്കോട് കൊല്ലം, സുനില്‍ പീരുമേട് ഇടുക്കി, അജ്മല്‍ നെയ്യാറ്റിന്‍കര, വിഘ്‌നേശ്വരന്‍ പീരുമേട് എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടികൂടിയതായും സൂചനയുണ്ട്.