ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക പീഡനം; രണ്ട് വൈദികര്‍ക്കും തോട്ടക്കാരനും ജയില്‍ ശിക്ഷ

ബധിര വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത വൈദികനെയും തോട്ടക്കാരനെയും കോടതി ശിക്ഷിച്ചു. അര്‍ജന്റീനയിലെ മെന്‍ഡോസയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. വൈദികരായ ഹൊരാകോ കോര്‍ബച്ചോ, നിക്കോള കോര്‍ഡി, തോട്ടക്കാരനായ അര്‍മാഡോ ഗോമസ് എന്നിവരെയാണ് ശിക്ഷിച്ചത്. 2004 മുതല്‍ 2016 വരെ മെന്‍ഡോസയിലെ സ്‌കൂളില്‍ നടത്തിയ ലൈംഗിക ചൂഷണത്തില്‍ മൂവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുട്ടികളെ വൈദികള്‍ പീഡിപ്പിച്ചെന്ന വാര്‍ത്തയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു.

അതേസമയം വൈദികരെ സംരക്ഷിക്കുന്ന സമീപനമാണ് കത്തോലിക്കാ സഭയുടേതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. അര്‍ജന്റീനക്കാരനായി കോര്‍ബാച്ചോയെ 45 വര്‍ഷവും ഇറ്റാലിയന്‍ പൗരനായ കോര്‍ഡിയെ 42 വര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്. അര്‍മാഡോ ഗോമസ് എന്ന തോട്ടക്കാരനെ 18 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.ശിക്ഷാ വിധിക്കതിരെ പ്രതികള്‍ക്ക് അപ്പീല്‍ പോകനാകില്ല. ശിക്ഷ പ്രഖ്യാപിക്കുന്നതു കേള്‍ക്കാന്‍ നിരവധി പേരാണ് കോടതി മുറിയിലെത്തിയത്. കോര്‍ബാച്ചോയ്ക്ക് 59 വയസും കോര്‍ഡിക്ക് 83 വയസുമുണ്ട്.

1970-ല്‍ ഇറ്റലിയി ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതിന് കോര്‍ഡിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നില്ല. വിധി പ്രസ്താവം കേട്ട് പീഡനത്തിനിരയായ കുട്ടികളുടെ അമ്മമാര്‍ പൊട്ടിക്കരഞ്ഞെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.