വളര്‍ത്തു നായയുടെ കടിയേറ്റ് വീട്ടിലെ മൂന്ന് പേര്‍ ആശുപത്രിയില്‍

കോട്ടയം: വളര്‍ത്തു നായയുടെ കടിയേറ്റ് വീട്ടിലെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോഴുള്ളത്. വൈക്കം കോതവറയില്‍ നന്ദിനി (62), അമ്മിണി (55), അമ്മിണിയുടെ മകന്‍ ബോസ്(28) എന്നിവര്‍ക്കാണ് വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കടിയേറ്റത്. കടിയേറ്റ ആരുടെയും പരുക്ക് ഗുരുതമുള്ളതല്ല.