ദിലീപിന് പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി വിട്ടു നല്‍കാന്‍ കോടതിയുടെ ഉത്തരവ്

കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി വിട്ടു നല്‍കാന്‍ കോടതി. പുതിയ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കായി വിദേശത്ത് പോകണമെന്ന ആവശ്യം പരിഗണിച്ചാണ് ഉത്തരവ്. കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് അപേക്ഷ അനുവദിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ദിലീപിന്റെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തത്. യാത്ര കഴിഞ്ഞ് തിരികെ എത്തിയ ശേഷം ഡിസംബര്‍ രണ്ടിന് പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ ഏല്‍പ്പിക്കണം