എം.എല്‍.എമാരുടെ പിന്തുണക്കത്ത് മഹാസഖ്യം ഗവര്‍ണര്‍ക്ക് കൈമാറും

മുംബൈ; സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന വാദത്തില്‍ ഉറച്ച് മഹാസഖ്യം. മൂന്ന് പാര്‍ട്ടിയിലേയും എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് സംഘം ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. 165 എം.എല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് സഖ്യം വാദിക്കുന്നത്. അതിനിടെ അജ്ത് പവാറിനൊപ്പം പോയ എന്‍.സി.പിയുടെ നാല് എം.എല്‍.എമാര്‍ കൂടി സഖ്യത്തിലേക്ക് തിരിച്ചെത്തി. പാര്‍ട്ടി യുവജനനേതാവാണ് ഇവരെ തിരികെ കൊണ്ടുവന്നത്.അതിനിടെ, മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയുന്നുണ്ട്.