‘ഒന്നും അറിഞ്ഞില്ല’; ബിജെപിയെ പിന്തുണച്ചത് തന്റെ തീരുമാനമല്ലെന്ന് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഒന്നും അറിഞ്ഞില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. കാര്യങ്ങള്‍ അറിഞ്ഞത് രാവിലെയാണ്. ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ളത് തന്റെ തീരുമാനമല്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം ഉടന്‍ മാധ്യമങ്ങളെ കാണും. ഉദ്ദവ് താക്കറെയും മാധ്യമങ്ങളെ കാണുന്നുണ്ട്. ഇന്ന് രാവിലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. എന്‍.സി.പി അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി. പുലര്‍ച്ചെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു. അതിനുപിന്നാലെ രാവിലെ എട്ട് മണിക്ക് മുമ്പായാണ് സത്യപ്രതിജ്ഞ നടന്നത്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്.