മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: അന്തിമ തീരുമാനം നാളെ

മഹാരാഷ്ട്ര: സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ അവസാന വട്ട ചര്‍ച്ചകളുമായി ശിവസേനയും എന്‍സിപിയും, കോണ്‍ഗ്രസും. അന്തിമ തീരുമാനം നാളെ ഉണ്ടാകും. ശിവസേനക്കും എന്‍.സി.പിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം അംഗീകരിച്ചു. പൊതുമിനിമം പരിപാടിയില്‍ വിട്ടുവീഴ്ച്ചയുണ്ടാകാന്‍ പാടില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.