പ്രതിഷേധച്ചൂടില്‍ ഇന്നും നിയമ സഭ; നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ ശാസന

തിരുവനന്തപുരം: നാല് എം.എല്‍.എമാര്‍ക്ക് ശാസന. റോജി എം.ജോണ്‍, ഐ.സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കാണ് ശാസന. സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. അതേസമയം നടപടി ചട്ടവിരുദ്ധമെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. കക്ഷി നേതാക്കളുടെ യോഗത്തില്‍ സ്പീക്കര്‍ നടപടി അറിയിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കൂടിയാലോചനക്ക് ശേഷം ശിക്ഷാ നടപടിയെന്നാണ് സ്പീക്കര്‍ വാക്കു നല്‍കിയത്.