സ്വകാര്യ ബസ് സമരം മാറ്റി

കോഴിക്കോട്: ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 22 മുതല്‍ ബസ് ഉടമകള്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ത്ഥികളുടെ അടക്കം ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ബസുടമകള്‍ പറഞ്ഞു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ബുധനാഴ്ച സൂചന പണിമുടക്കും കോര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച മുതല്‍ അനശ്ചിതകാല പണിമുടക്കുമാണ് പ്രഖ്യാപിച്ചിരുന്നത്.