യു.എ.പി.എ കേസില്‍ മൂന്നാമനെ തിരിച്ചറിഞ്ഞു; അലനേയും താഹയേയും വീണ്ടും റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: അലനേയും താഹയേയും വീണ്ടും റിമാന്‍ഡ് ചെയ്തു. ഈ മാസം 30 വരെയാണ് റിമാന്‍ഡ്. പ്രോസിക്യൂഷന്‍ പോലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. അവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ച ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ കേസില്‍ ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍ ആണ് അറസ്റ്റിലായത്. അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.