ട്രെയിന്‍ ഇടിച്ച് തിരുവനന്തപുരത്ത് പോത്തുകള്‍ ചത്തു

തിരുവനന്തപുരം: വേളി റെയില്‍വേ സ്‌റ്റേഷനടുത്ത് ട്രാക്കിലൂടെ കടക്കുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിനിടിച്ചു. നാല്‍പതടി പാലത്തിന് സമീപത്താണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ പോത്തുകളെല്ലാം ചത്തു.തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന എക്പ്രസ് ട്രെയിനാണ് ഇടിച്ചത്. പൗണ്ട് കടവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകരാറുകള്‍ പരിഹരിച്ച് കണ്ണൂരിലേക്ക് യാത്ര തിരിച്ചു.