ദേശീയ ദിനം; ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാന്‍: 49ാം ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി ഒമാന്‍ പ്രഖ്യാപിച്ചു. നവംബര്‍ 27, 28 തിയതികളിലാണ് അവധി. വാരാന്ത്യ അവധി കൂടി ചേര്‍ത്ത് നാല് ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക. ഡിസംബര്‍ ഒന്ന് ഞായര്‍ പ്രവൃത്തി ദിവസമായിരിക്കും