പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് മരണം; ഒരാളുടെ നില ഗുരുതരം

പൊന്നാനി (മലപ്പുറം): പൊന്നാനി പുളക്കടവിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ സഞ്ചരിച്ചിരുന്ന ബി.പി അങ്ങാടി സ്വദേശികളായ ചിറയില്‍ മുഹമ്മദുപ്പയുടെ മകന്‍ അഹമ്മദ് ഫൈസല്‍(48), സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ എടപ്പാളിലെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കോട്ടത്തറ നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊന്നാനി ശക്തി തിയേറ്ററിന് സമീപത്തെ പെട്രോള്‍ പമ്പിന് സമീപം ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ നിന്ന് കാറില്‍ മടങ്ങി വരുന്നതിനിടെ എതിരെവന്ന ലോറി ഇടിക്കുകയായിരുന്നു.