വീണ്ടും മല ചവിട്ടാന്‍ ഉറച്ച് തൃപ്തി ദേശായി

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി. കോടതി 2018ലെ വിധി സ്റ്റേ ചെയ്യാത്തത് സ്വാഗതാര്‍ഹമാണെന്ന് തൃപ്തി പറഞ്ഞു. പോലീസ് സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും തങ്ങള്‍ മലകയറാന്‍ പോകുമെന്നും അവര്‍ പറഞ്ഞു. മലകയറാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കണമോ എന്നത് സര്‍ക്കാരിന്റെ കാര്യം മാത്രമാണെന്നും അവര്‍ പറഞ്ഞു. അതേസമയം, 2018ലെ കോടതി വിധി നിലനില്‍ക്കെ മലകയറാനെത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വിധിയെ ലംഘിക്കുന്നതിനു തുല്യമാണെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു.