കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ സ്വര്‍ണക്കടത്ത് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ ആറ് മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തി. സര്‍വകലാശാലയുടെ സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റാണ് റെയ്ഡിനിടെ ഡയറക്ടേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ)ന് ലഭിച്ചത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ്
ഡി.ആര്‍.ഐ. താന്‍ ബി.ബി.എയ്ക്ക് സര്‍വകലാശാലയിലാണ് പഠിച്ചതെന്നും ആ സമയത്ത് പാളയത്തെ സര്‍വലാശാലയുടെ ചവറ്റുകൊട്ടയില്‍ നിന്നാണ് മാര്‍ക്ക് ലിസ്റ്റ് ലഭിച്ചതെന്നുമാണ് ചോദ്യം ചെയ്യലില്‍ വിഷ്ണു പറഞ്ഞത്. വിമാനത്താവളം വഴി 720കിലോ സ്വര്‍ണം വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമടക്കമുളളവര്‍ കടത്തിയതായി ഡി.ആര്‍.ഐ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂണ്‍ 14നാണ് ഡി.ആര്‍.ഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട് റെയ്ഡ് ചെയ്യുന്നത്.