കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 92 ലക്ഷം രൂപയുടെ സ്വര്‍ണം പിടിക്കൂടി

കരിപ്പൂര്‍: വിമാനത്താവളത്തില്‍ വന്നിറങ്ങിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 92 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടിക്കൂടി. മലപ്പുറം വണ്ടൂര്‍ സ്വദേശി പുല്ലത്ത് നിയാസ്,അഹമ്മദ് ഇര്‍ഷാദ്,കോഴിക്കോട് സ്വദേശി മുഹമ്മദ് ഷഫീക്ക് എന്നിവരില്‍ നിന്നാണ്‌ സ്വര്‍ണ്ണം പിടിക്കൂടിയത്.നിയാസില്‍ നിന്ന്1.4 കിലോഗ്രാം സ്വര്‍ണമാണ് പിടിക്കൂടിയത്. എമര്‍ജന്‍സിയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.ഇര്‍ഷാദില്‍ നിന്ന് 22 ലക്ഷം രൂപയുടെ സ്വര്‍ണവും കണ്ടെത്തി.