റാഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം; വിധി പുനപരിശോധിക്കില്ലെന്ന് സുപ്രിംകോടതി

ഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള മുന്‍ ഉത്തരവ് പുനപരിശോധിക്കില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കേസ് പുനപരിശോധിക്കേണ്ട കാര്യമില്ലെന്ന് സ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവര്‍ കൂടി അംഗങ്ങളായ മൂന്നംഗബെഞ്ച് വ്യക്തമാക്കി. റഫാല്‍ ഇടപാടില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന ഡിസംബര്‍ 14 ലെ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളിലാണ് ഇന്ന് വിധി പറഞ്ഞത്.