പാക്കിസ്ഥാനിലെ ഇടതുപക്ഷ നേതാവും മലയാളിയുമായ ബിഎം കുട്ടി അന്തരിച്ചു

കറാച്ചി: പാക്കിസ്ഥാനിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാവും മലയാളിയായുമായ ബി.എം കുട്ടി അന്തരിച്ചു. മലപ്പുറം തിരൂര്‍ വെലത്തൂര്‍ സ്വദേശിയാണ് ബി.എം കുട്ടി. 89 വയസ്സായിരുന്നു. മലപ്പുറത്ത് നിന്ന് കുടിയേറി പാക്കിസ്‌ഥാൻ രാഷ്‌ട്രീയത്തിലെ മുൻനിരക്കാരിലൊരാളായ വ്യക്തിയാണ് അദ്ദേഹം. ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്നാണ് മുഴുവന്‍ പേര്. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം.

1930 ല്‍ തിരൂരില്‍ ജനിച്ച ബി.എം കുട്ടി ആറ് പതിറ്റാണ്ടിലധികമായി പാക്കിസ്ഥാനിലെ വിവിധ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാക്കിസ്ഥാനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാക്കിസ്ഥാൻ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.

സിക്സ്റ്റി ഇയേഴ്സ് ഇൻ സെൽഫ് എക്സൈൽ- എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി’ എന്ന ശ്രദ്ധേയമായ കൃതിയും രചിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ പീസ് കോയിലേഷൻ സെക്രട്ടറി ജനറലും ലേബർ എഡ്യക്കേഷൻ ആഡ് റിസർച്ചിന്റെ ഡയറക്ടറുമായിരിക്കേയാണ് അന്ത്യം.