ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും; സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഇവിടെ എത്തിയത്; കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറിയുള്ള ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്; ശക്തമായ പ്രളയക്കെടുതിയിൽ 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്ന് സഹോദരൻ മധുവാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ നേരിട്ട് വിളിച്ച് മഞ്ജു വിവരം അറിയിക്കുകയായിരുന്നു; ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്