ഭാരതീയ വിദ്യാഭവനിൽ ജേർണലിസം കോഴ്സുകൾ ആരംഭിച്ചു

തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ കീഴിൽ ജേർണലിസം, പബ്ലിക്ക് റിലേഷൻ കോഴ്സുകളുടെ പുതിയ ബാച്ചിന്റെ ഔപചാരിക ഉത്ഘാടനം നടന്നു. പൂജപ്പുര കോളേജ് ക്യാമ്പസിൽ നടന്ന വർണ്ണശബളമായ പരിപാടിയിൽ കെ.എസ് പ്രേമചന്ദ്രൻ കുറുപ്പ് IAS (re td) ഉത്ഘാടനം ചെയ്തു.

പരിപാടിയിൽ ശ്രീ അജിത്ത് വെണ്ണിയൂർ, ശ്രീ പ്രസാദ് നാരായണൻ, അനീഷ രുദ്രാണി, മനോജ് മരുതംകൂഴി തുടങ്ങിയവർ പങ്കെടുത്തു. നൂറോളം കുട്ടികളുടെ പുതിയ ബാച്ചാണ് ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക്:  9447388881