എസ്.എ.ടി ആശുപത്രിയില്‍ സെക്യൂരിറ്റി സ്റ്റാഫ്: ഇന്റര്‍വ്യൂ ജൂലൈ 5-ന്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സെക്യൂരിറ്റി സ്റ്റാഫുകളെ നിയമിക്കുന്നു. 2019 ഫെബ്രുവരി ഒന്നിന് 58 വയസ്സ് പൂര്‍ത്തിയാകാത്ത വിമുക്ത ഭടൻമാര്‍ക്കും പോലീസില്‍ നിന്നോ മറ്റ് സായുധ സേനയില്‍ നിന്നോ വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. ഇവരുടെ അഭാവത്തില്‍ 2019 ഫെബ്രുവരി ഒന്നിന് 40 വയസ്സിനു മുകളില്‍ പ്രായമുളളവരും പത്താം ക്ലാസ്സ് പാസ്സായിട്ടുളളവരും ഏതെങ്കിലും സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത സെക്യൂരിറ്റി പ്രവൃത്തി പരിചയമുളളവരെയും പരിഗണിക്കും.

അപേക്ഷകർ തിരുവനന്തപുരം ജില്ലയിലുളളവര്‍ ആയിരിക്കണം. മെഡിക്കല്‍ കോളേജിന് ഏട്ട് കിലോമീറ്റര്‍ ചുറ്റളവിലുളളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, തിരിച്ചറിയല്‍ രേഖയും (പകര്‍പ്പുകള്‍ വേണം) ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് എത്തിച്ചേരേണ്ടതാണ്.