കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: മേയര്‍ സുമാ ബാലകൃഷ്ണനെതിരെ നടന്ന കൈയേറ്റത്തില്‍ പ്രതിഷേധിച്ചു നാളെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍. യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്നു വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ ഉച്ചവരെയാണ്
ഹര്‍ത്താല്‍. കൈയേറ്റത്തിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മേയറെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.