പുല്‍വാമ വെച്ച് ആരാണ് നേട്ടമുണ്ടാക്കിയത്; മോദിയുടെ രക്തസാക്ഷി സ്മരണയെ പരിഹസിച്ച് രാഹുല്‍

ഡല്‍ഹി: പുല്‍വാമ രക്തസാക്ഷികളെ രാജ്യം മറക്കില്ലെന്ന മോദിയുടെ പ്രസ്താവനക്ക് മറുചോദ്യമെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാ ആക്രമണത്തിലെ 40 രക്തസാക്ഷികളെ ഓര്‍ത്തു കൊണ്ടു തന്നെ ചോദിക്കട്ടെ- അദ്ദേഹം ട്വീറ്റ് ചെയ്തു.  മൂന്ന് ചോദ്യങ്ങളാണ് അദ്ദേഹം പ്രധാനമന്ത്രിയോട് ചോദിക്കുന്നത്.

1 ആക്രമണത്തില്‍ നിന്ന് ആരാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്
2 ആക്രമണത്തിലെ അന്വേഷണത്തിന്റെ പരിണിത ഫലം എന്താണ്
3 ആക്രമണത്തിന് അനുവദിച്ചു കൊണ്ട് സുരക്ഷാ വീഴ്ച വരുത്തിയ ബി.ജെ.പി സര്‍ക്കാരില്‍ ആരാണ് അതിന് ഉത്തരവാദി..?

അദ്ദേഹം ട്വീറ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രണത്തിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.