സ്ഥാനാര്‍ത്ഥികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം; സുപ്രീം കോടതി

ഡല്‍ഹി: തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് സുപ്രീം കോടതി. രാഷ്ടീയം ക്രിമിനല്‍വല്‍ക്കരിക്കുന്നത് തടയാനാണ് നടപടി.

സ്ഥാനാര്‍ത്ഥികളായി അവരെ തെരഞ്ഞെടുത്തതിന്റെ കാരണം പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസുകള്‍, കുറ്റത്തിന്റെ പൂര്‍ണവിവരം, വിചാരണ തുടങ്ങി മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കാനാണ് നിര്‍ദ്ദേശം.