യു.പിയില്‍ ബസ് ട്രക്കിലിടിച്ച് 14 മരണം

ലഖ്നൗ: യു.പിയില്‍ ബസ് ട്രക്കിലിടിച്ച് 14 മരണം. ഫിറോസാബാദിലെ ആഗ്ര – ലഖ്നൗ എക്സ്പ്രസ്സ് ഹൈവേയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 31 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. 50ലേറെ യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സൈഡില്‍ നിര്‍ത്തിയിട്ട് ഡയര്‍ മാറ്റുകയായിരുന്നു ട്രക്കിലാണ് ബസ് ഇടിച്ചത്. ട്രക്ക് നിര്‍ത്തിയിട്ടത് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതാവാം അപകടകാരണമെന്നാണ് നിഗമനം.