ഓസ്‌കാര്‍ പ്രഖ്യാപിക്കുന്നു; ബ്രാഡ് പിറ്റ് മികച്ച സഹനടന്‍, ലോറാ ഡേണ്‍ സഹനടി, മികച്ച തിരക്കഥ പാരസൈറ്റ്

ലോസ് ഏഞ്ചല്‍സ്: 92ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് പുരോഗമിക്കുന്നു. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് വിഖ്യാതമായ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് നടക്കുന്നത്. ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പിറ്റിന് പുരസ്‌കാരം. ബ്രാഡ് പിറ്റിന്റെ പ്രഥമ ഓസ്‌കര്‍ പുരസ്‌കാരമാണിത്. ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിന്‍സ്, ജോ പെസ്‌കി, അല്‍ പാസിനോ എന്നിവരെ പിന്തള്ളിയാണ് ബ്രോഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച സഹനടി- ലോറാഡേണ്‍(മാര്യേജ് സ്റ്റോറി) മികച്ച അനിമേഷന്‍ ചിത്രം- ടോയ് സ്റ്റോറി ഫോര്‍. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- വണ്‍സ് അപ്പോണ്‍ ടൈം ഇന്‍ ഹോളിവുഡ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- മാര്‍ഷല്‍ ക്യൂറി ഒരുക്കിയ ദി നെയ്ബേര്‍സ് വിഡോ മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം -ഹെയര്‍ ലവ്. കേറേന്‍ റൂപ്പെര്‍ട്ട് ടോളിവാറാണ് സംവിധാനം.

കോസ്റ്റ്യൂം ഡിസൈന്‍- ജാക്വിലിന്‍ ഡ്യൂറന്‍(ലിറ്റില്‍ വിമന്‍) മികച്ച ഡോക്യുമെന്ററി ഫീച്ചര്‍- അമേരിക്കന്‍ ഫാക്ടറി (സംവിധാനം-മാര്‍ക്ക് റഫല്ലോ) അവലംബിത തിരക്കഥ- ജോജോ റാബിറ്റിനും മികച്ച തിരക്കഥ- പാരസൈറ്റ് ആകെ 24 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.