ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മേലാറ്റൂര്‍: ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. എടപ്പറ്റ പഞ്ചായത്തിലെ കൊമ്പംകല്ലില്‍ പുന്നക്കാടന്‍ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് റിയാസ് (30)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ചെമ്മാണിയോട് പുത്തന്‍പള്ളിയില്‍ ഓട്ടോ മറിഞ്ഞ് അപകടത്തില്‍ പെടുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉമ്മയുടെ വീട്ടില്‍ ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ അന്വേഷിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. ഉച്ചാരക്കടവ് പാര്‍ക്കിലെ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം മേലാറ്റൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: സൈനബ. ഭാര്യ: ഷിഫ്ന (കക്കറ).മക്കള്‍: മുഹമ്മദ് റംഷാദ് (രണ്ട് വയസ്സ്), ഫാത്തിമത്ത് റുസൈന ഒമ്പത് മാസം.