സിംപിള്‍ ആന്‍ഡ് ട്രെന്‍ഡി ലുക്കില്‍ മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. താരത്തിന്റെ ചിത്രങ്ങളൊക്കെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ മഞ്ജു തന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. പൊതുവേ നാടന്‍ വേഷത്തിലാണ് മഞ്ജുവിനെ കാണാറ്. എന്നാല്‍ സ്‌റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിയിരിക്കുകയാണ്. പച്ച നിറത്തിലെ ബ്ലെയ്‌സറിനും പിങ്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടിനുമൊപ്പം ഓഫ് വൈറ്റ് ടീ ഷര്‍ട്ടുമാണ് മഞ്ജുവിന്റെ വേഷം.