സ്വകാര്യ ബസ് സമരം മാറ്റിവച്ചു

കോഴിക്കോട്: സ്വകാര്യ ബസ്സുടമകള്‍ നാളെ (ചൊവ്വ) നടത്താനിരുന്ന ബസ് സമരം മാറ്റിവച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി കോഴിക്കോട്ട് ബസ്സുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തയ്യാറായകത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കി.

ഈ മാസം 20നകം നടപ്പായില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്ന് ഉടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് എട്ടു രൂപയില്‍ നിന്നു പത്ത് രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണം എന്നിവയായിരുന്നു ഉടമകളുടെ പ്രധാന ആവശ്യങ്ങള്‍. നടത്തിപ്പിനുള്ള ചെലവ് താങ്ങാനാകാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനകം മൂവായിരം സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം.