നിയമാനുസൃത സമരങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.എ.എ നിയമാനുസൃത സമരങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി. സമരക്കാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

എന്നാല്‍ എസ്.ഡി.പിഐയെ പോലുള്ള തീവ്രവാദ സംഘങ്ങള്‍ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് കാര്യങ്ങള്‍ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നു. നാട്ടില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഡി.പിഐയെ പറ്റി പറയുമ്പോള്‍ പ്രതിപക്ഷം ബഹളം വെക്കുന്നതിനെന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രക്ഷോഭങ്ങള്‍ യോജിച്ച രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.