ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം

കോഴിക്കോട്: ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയിലാണ് സംഭവം. ഡ്രൈവര്‍ സിറാജിനെയാണ് മര്‍ദിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസ് ക്ലീനര്‍ കൊടുവള്ളി നെല്ലാങ്കണ്ടി പറക്കുന്നുമ്മല്‍ ലിജേശിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബസും പോലീസ് കസ്റ്റഡിയിലെടുത്തു.