2024 ന് മുമ്പായി 100 പുതിയ വിമാനത്താവളങ്ങള്‍; 150 പുതിയ ട്രെയിനുകള്‍

ഡല്‍ഹി: 2024 നകം രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. സ്വകാര്യ
പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനം.

പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താന്‍ തേജസ് മോഡല്‍ ട്രെയിനുകള്‍ ആരംഭിക്കും. 11000 കിലോമീറ്റര്‍ റെയില്‍വെ ട്രാക്ക് വൈദ്യുതീകരിക്കും. റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍
പാനലുകള്‍ സ്ഥാപിക്കും. ബംഗളുരു സബര്‍ബണ്‍ റെയില്‍ ഗതാഗത പദ്ധതിയ്ക്ക് 20 ശതമാനം ഓഹരി പങ്കാളിത്തം അനുവദിക്കും. 18600 കോടി രൂപയുടെ പദ്ധതിയാണിത്.

ചെന്നൈ- ബംഗളൂരു അതിവേഗ പാത 2023 ഓടെ പൂര്‍ത്തിയാക്കും. 9000 കിലോമീറ്റര്‍ സാമ്പത്തിക ഇടനാഴി, ഏകജാലക ഇ- ലോജിസ്റ്റിക്സ് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.