കേരളത്തിന് 15236 കോടി; കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടിയും പ്രഖ്യാപിച്ചു

ഡല്‍ഹി: ധനമന്ത്രി അവതരിപ്പിച്ച പൊതുബജറ്റില്‍ കേരളത്തിന് നികുതി വിഹിത ഇനത്തില്‍ 15236.64 കോടി രൂപ വകയിരുത്തി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടിയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കോഫി ബോര്‍ഡിന് 225കോടി, റബര്‍ ബോര്‍ഡിന് 221.34, തേയില ബോര്‍ഡിന് 200 കോടി, സുഗന്ധവിള ബോര്‍ഡിന് 120 കോടി എന്നിങ്ങനെയും തുക ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10കോടിയും തോട്ടം മേഖലക്കായി 681.74 കോടിയും മത്സ്യബന്ധന മേഖലക്ക് 218.40 കോടിയും മാറ്റിവച്ചിട്ടുണ്ട്.