വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; എന്‍ജിനീയറിങ് ബിരുദധാരി അറസ്റ്റില്‍

എടക്കര: വീടിന്റെ ടെറസില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ സിവില്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. മലപ്പുറം എടക്കര ഉപ്പട ഗ്രാമം കടവിലെ അരുണിനെയാണ് അറസ്റ്റ് ചെയ്തത്. ടെറസിനു മുകളില്‍ പ്ലാസ്റ്റിക്ക് പാത്രത്തില്‍ 57 ചെടികളാണ് ഇയാള്‍ നട്ടുവളര്‍ത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയും സംഘവും ഇയളുടെ വീടിന്റെ ടെറസിന് മുകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സിവില്‍ എന്‍ജിനീയറായ അരുണ്‍കുമാര്‍ തൃശൂരില്‍ ഡയറി ഫാം നടത്തിവരികയാണ്. ഇയാളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൈകളുടെ സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും.