വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ സമര്‍പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന കാരണത്താല്‍ ഇന്ന് നടത്താനിരുന്ന വധശിക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തിരുന്നു. തങ്ങള്‍ക്ക് മുന്നില്‍ ഇനിയും നിയമ വഴികളുണ്ടെന്ന് കാട്ടിയാണ് പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നിവര്‍ കോടതിയെ സമീപിച്ചത്.

അക്ഷയ് കുമാറിന്റെ പിഴവ് തിരുത്തല്‍ ഹര്‍ജി തളളിയെങ്കിലും ദയാഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. വധശിക്ഷ നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ ദയാഹര്‍ജി നല്‍കിയിട്ടുള്ള വിനയ് ശര്‍മ ഒഴികെ മൂന്ന് പ്രതികളെ ഇന്ന് തൂക്കിലേറ്റാമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു.