ബജറ്റ് അവതരണം തുടങ്ങി; സമ്പദ് രംഗത്തെ അടിത്തറ ശക്തമെന്ന് ധനമന്ത്രി

ഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര പൊതുബജറ്റ് ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു. അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് സ്മരണാഞ്ജലി അര്‍പിച്ചാണ് മന്ത്രി ബജറ്റ് ആമുഖ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച മന്ത്രി രാജ്യത്തിന്റെ സമ്പദ് രംഗത്തിന്റെ അടിത്തറ ഭദ്രമാണെന്ന് സൂചിപ്പിച്ചു.

വരുമാന മാര്‍ഗങ്ങള്‍ കൂട്ടാനുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്. ജി.എസ്.ടി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരമാണ്. വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും. ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. ജനവിധി മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കും. ജി.എസ്.ടി നിരക്ക് കുറച്ചതോടെ കുടുംബ ചിലവ് ശരാശരി നാല് ശതമാനം കുറഞ്ഞതായും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

  • കാര്‍ഷിക മേഖലക്കായി 16 കര്‍മ പദ്ധതികള്‍
  • കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം
  • പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന
  • കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിന് പ്രാധാന്യം നല്‍കും
  • ആരോഗ്യമേഖലയില്‍ സമഗ്രമായ പദ്ധതികള്‍
  • 2025ഓടെ ക്ഷയം നിര്‍മാര്‍ജ്ജനം ചെയ്യും
  • 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍
  • സ്വച്ഛ് ഭാരത് മിഷന് 12300 കോടി അനുവദിച്ചു