ദിവ്യാ ഉണ്ണി വീണ്ടും അമ്മയായി

നടി ദിവ്യാ ഉണ്ണി വീണ്ടും അമ്മയായി. താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 14നാണ് താരത്തിന് പെണ്‍കുട്ടി പിറന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ‘ജനുവരി 14ന് ഈ കുഞ്ഞു രാജകുമാരി വന്നിരിക്കുന്നു. ഐശ്വര്യ നിങ്ങളുടെ ഏവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനകളും തേടുന്നു’- ദിവ്യാ ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.