കേന്ദ്രം നല്‍കിയ 31 ചോദ്യാവലിയുമായി കേരളത്തില്‍ ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനമിറങ്ങി. പൊതുഭരണവകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്. കുടുംബ നാഥന്റെ പേരും തൊഴിലും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.

ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയും ചോദ്യാവലിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തിലില്ലെന്നാണറിയുന്നത്.