കേന്ദ്ര ഭരണത്തിന്റെ തനിപകര്‍പ്പാണ് കേരളത്തില്‍ നടപ്പാക്കുന്നത്; മുല്ലപ്പള്ളി

വയനാട്: മോദി സര്‍ക്കാറിന്റെ തനിപകര്‍പ്പാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നയപ്രഖ്യാപന സമ്മേളനത്തില്‍ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് സാമാജികരെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയ നടപടി ജനാധിപത്യത്തിന് കളങ്കമായെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

പൗരത്വ ഭേദഗതി നിയമത്തില്‍ നയം മാറ്റാതെ കേരള ഗവര്‍ണറെ അംഗീകരിക്കില്ല. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് ഗവര്‍ണര്‍ ഇതുവരെ തുടര്‍ന്നത്. അദ്ദേഹത്തിന്റെ ശൈലിയില്‍ മാറ്റം വരുത്തണം. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത് മുതല്‍ ആര്‍.എസ്.എസിന്റെ പ്രചാരകനെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ആ തരത്തില്‍ ഗവര്‍ണറെ അംഗീകരിക്കാന്‍ പ്രതിപക്ഷത്തിനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.