നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടപകടം; കരയോഗം ഭാരവാഹികള്‍ കസ്റ്റഡിയില്‍

തൃപ്പുണിത്തുറ: നടക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ കിഴക്കേകര കരയോഗം ഭാരവാഹികളെ ഉദയംപേരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ചാലക്കുടിയിലെ സ്റ്റീഫന്‍ ഫയര്‍ വര്‍ക്സാണ് വെടിക്കെട്ട് നടത്തിയത്. ഇവര്‍
ഒളിവിലാണ്. മുന്നൂറോളം അമിട്ടുകള്‍ പൊട്ടിയിട്ടുമില്ല.

സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും വെടിക്കെട്ടിന് കരാറെടുത്തവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ സ്‌ഫോടക വസ്തു വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്ഫോടകവസ്തു വിഭാഗം അറിയിച്ചു. റോഡില്‍ നിന്നും 15 മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നത്. 100 മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടമാണ് ലംഘിച്ചത്.